Asianet News MalayalamAsianet News Malayalam

ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘം പിടിയില്‍

തെക്കൻ  ബാത്തിന  ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സുവൈഖ്  വിലായത്തിലെ സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

group of illegal intruders arrested in Oman
Author
Muscat, First Published Jul 30, 2021, 6:11 PM IST

മസ്‍കത്ത്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി  നുഴഞ്ഞുകയറാൻ ശ്രമിച്ച  വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. തെക്കൻ  ബാത്തിന  ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സുവൈഖ്  വിലായത്തിലെ സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

രണ്ടു ബോട്ട് ജീവനക്കാരെയും, 16 വിദേശികളെയുമാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.  രാജ്യത്തിന്റെ തൊഴിൽ കുടിയേറ്റ നിയമങ്ങളുടെ  ലംഘനത്തിനാണ്  ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios