കൊവിഡ് പ്രതിരോധത്തിനായി ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റോയല്‍ ഒമാന്‍ പോലീസിന്റെ നടപടി. 

മസ്‌കത്ത്: കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിക്കാത്തതിന് ഒരു സംഘം ആളുകളെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റില്‍ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റോയല്‍ ഒമാന്‍ പോലീസിന്റെ നടപടി. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.