വ്യോമഗതാഗതത്തില്‍ ഉള്‍പ്പെടെ ബഹ്‌റൈനും ഇസ്രയേലും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച നിരവധി നയതന്ത്ര കരാറുകളുടെ തുടര്‍ച്ചയായാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.

മനാമ: ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ ദേശീയ വിമാന കമ്പനി ഗള്‍ഫ് എയര്‍. സെപ്തംബര്‍ 30 മുതല്‍ രണ്ട് പ്രതിവാര സര്‍വീസുകള്‍ ടെല്‍ അവീവിലേക്ക് ഉണ്ടാകുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി.

ചരിത്രപരമായ ബഹ്‌റൈന്‍- ഇസ്രയേല്‍ ബന്ധത്തിന്റെ ഭാഗമായി ടെല്‍ അവീവിലേക്കുള്ള റൂട്ട് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗള്‍ഫ് എയര്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ വലീദ് അല്‍ അലാവി പറഞ്ഞു. വ്യോമഗതാഗതത്തില്‍ ഉള്‍പ്പെടെ ബഹ്‌റൈനും ഇസ്രയേലും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച നിരവധി നയതന്ത്ര കരാറുകളുടെ തുടര്‍ച്ചയായാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona