മസ്‍കത്ത് : ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ മസ്‍കത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബർ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് നെറ്റ്‌വർക്കിന്റെ  അറിയിപ്പിൽ പറയുന്നത്. സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് മസ്‍കത്തിലേക്കും വിമാനം സര്‍വീസ് തുടങ്ങാനൊരുങ്ങുന്നത്. അബുദാബി, ദുബായ്, കുവൈത്ത്, ജിദ്ദ, കെയ്‍റോ, അമ്മാന്‍, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഏഥെന്‍സ്, മനില, ധാക്ക, ഇന്ത്യയിലേയും പാകിസ്ഥാനിലെയും വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വീസുകളുണ്ട്.