ഖത്തരി എക്വസ്ട്രിയൻ താരം അലി ഹമദ് അൽ അത്ബയാണ് രാജ്യത്തിന്റെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയത്
ദോഹ: ഒമാനിൽ നടക്കുന്ന മൂന്നാമത് ഗൾഫ് ബീച്ച് ഗെയിംസിൽ സ്വർണ മെഡൽ നേട്ടവുമായി ഖത്തർ. ഖത്തരി എക്വസ്ട്രിയൻ താരം അലി ഹമദ് അൽ അത്ബയാണ് രാജ്യത്തിന്റെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയത്. ടെന്റ് പെഗ്ഗിങിൽ സൗദിയുടെയും ഒമാനിന്റെയും താരങ്ങളെ പിന്തള്ളിയാണ് അലി ഹമദ് പൊന്നിൽ തൊട്ടത്. ഹൈജംപിൽ 1.96 മീറ്റർ ഉയരം താണ്ടി ഖത്തറിന്റെ ഹംദി അലി വെള്ളി മെഡലും നേടി.
ഖത്തറിന് സ്വർണ പ്രതീക്ഷയുള്ള ബീച്ച് വോളിയിൽ ഒളിമ്പിക്സ് മെഡലിസ്റ്റുകളായ ഷെരിഫ് യൂനുസ് - അഹമ്മദ് തിജാൻ സഖ്യം കുവൈത്ത് ടീമിനെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ കടന്നു. വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ഗെയിംസിൽ വിവിധ ഇനങ്ങളിൽ ഖത്തറിന് മെഡൽ പ്രതീക്ഷയുണ്ട്. ഒമാനിൽ നടക്കുന്ന ഗൾഫ് ബീച്ച് ഗെയിംസിൽ ആറ് ഗൾഫ് രാജ്യങ്ങളിൽനിന്നുമായി 300ഓളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.
read more: വമ്പൻ ഇളവുകൾ, പ്രവാസികൾക്ക് ആശ്വാസം, ഫുജൈറയിൽ നിന്ന് കണ്ണൂർ, മുംബൈ പ്രതിദിന സർവീസുകളുമായി ഇൻഡിഗോ
