നട്ടെല്ലിനുള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദ്: ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നു വീണു. സൗദി അറേബ്യയിലാണ് സംഭവം. അപകടത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. ഒരു കാര്‍ വാഷിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രവാസിക്ക് അപകടത്തില്‍ പരിക്കേറ്റത്.
വടക്കന്‍ സൗദി അറേബ്യയിലെ അല്‍ ജൗഫിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതും ഇതോടെ ഇദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു. 25കാരനായ പാകിസ്ഥാന്‍ സ്വദേശിക്കാണ് ഗുരുതര പരിക്കേറ്റത്. നട്ടെല്ലിനുള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also- വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം
വര്‍ക്ക്‌ഷോപ്പിലെ നിലം വൃത്തിയാക്കുന്നതിനിടെ കാറുകള്‍ ഉയര്‍ത്തി മാറ്റാന്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവം ഉണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. പ്രവാസി തൊഴിലാളിയെ ദൗമാത് അല്‍ ജന്‍ഡലില്‍ ഉള്ള ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി റിയാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമാണോ ക്രെയിന്‍ വീണതെന്നത് വ്യക്തമല്ല.
വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ധിഖിന്‍റെ മകൻ ജംഷീർ (30) ആണ് ഹാഇലിലിന് സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ആറാദിയ എന്ന സ്ഥലത്ത് ബൂഫിയ ജീവനക്കാരൻ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്.
ഹാഇലിൽ ഖബറടക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സാമുഹിക പ്രവർത്തകരും. നിയമ നടപടികൾ പൂർത്തികരിക്കുകയാണ്. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്.
