കേസുകൾ രമ്യതയിൽ പരിഹരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇന്ത്യൻ എംബസി സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്തു. ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി.
റിയാദ്: താമസിക്കുന്ന കണ്ടയ്നറിന് തീപിടിച്ച് നാല് മാസം മുമ്പ് മരിച്ച മൂന്ന് വെന്തുമരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഇന്ത്യൻ എംബസിയും കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തകരും നടത്തിയ നിയമപോരാട്ടത്തിന് വിജയം.
റിയാദ് പ്രവിശ്യയിൽ അൽഖർജിന് സമീപം ദിലം മേഖലയിലെ ദുബയ്യയിൽ കൃഷിത്തോട്ടങ്ങളിൽ ജോലിചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് താമസസ്ഥലത്തിന് തീപിടിച്ച് വെന്ത് മരിച്ചത്.
ഇവരുടെ മൃതദേഹം വിട്ടുകിട്ടാനും അനന്തര നടപടികൾ പൂർത്തിയാക്കാനും കാലതാമസമുണ്ടായി. സ്പോൺസറുടെ നിസ്സഹകരണവും ചില കേസുകളുമാണ് ഇതിന് കാരണമായത്. കേസുകൾ രമ്യതയിൽ പരിഹരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇന്ത്യൻ എംബസി സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്തു. ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. നാലുമാസത്തിന് ശേഷം കോടതിയിൽനിന്നും അനുകൂല വിധിയുണ്ടാവുകയായിരുന്നു.
ആദ്യം മുതലേ ഈ വിഷയത്തിൽ ഇടപെട്ടത് കേളി അൽഖർജ് ജീവകാരുണ്യ വിഭാഗമായിരുന്നു. എംബസിക്കൊപ്പം നിന്ന് കേസ് മുന്നോട്ട് കൊണ്ടുപോയത് കേളിയായിരുന്നു. കോടതിയിൽ നിന്ന് അന്തിമ വിധി വന്നതോടെ രണ്ടുപേരുടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന്നും ഒരാളുടേത് റിയാദിൽ അടക്കുന്നതിന്നും തീരുമാനമായി. ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലിയുടെ മൃതദേഹം കഴിഞ്ഞദിവസം കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ അൽഖർജിൽ ഖബറടക്കി.
ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ബിഹാർ സ്വദേശികളായ സണ്ണി കുമാർ, അൻസാരി മുംതാസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.
Read Also - വെള്ളിയാഴ്ച വരെ വ്യാപക മഴക്ക് സാധ്യത; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുമായി സൗദി അധികൃതര്‍
വിസാ നിയമങ്ങളില്‍ മാറ്റങ്ങളുമായി ഒമാന്‍; 'ഈ രാജ്യത്തിന് ഇനി പുതിയ വിസ നല്‍കില്ല'
മസ്‌ക്കറ്റ്: വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്‍കിയാല്‍ വിസ മാറാന്‍ സാധിച്ചിരുന്നു.
ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വിസ അനുവദിക്കുന്നതും താത്കാലികമായി നിര്‍ത്തിവച്ചതായി ഒമാന്‍ അറിയിച്ചു. നിലവില്‍ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വിസ പുതുക്കി നല്‍കും. വിസാ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
