Asianet News MalayalamAsianet News Malayalam

ഇസ്രയേലുമായി അടുക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ടെന്ന് സൗദി കിരീടാവകാശി

ഫലസ്തീർ ജനത ഞങ്ങൾക്ക് പ്രധാനമാണ്. ബന്ധം പുനസ്ഥാപിക്കും മുമ്പ് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തന്നെ വേണം.

gulf news discussions undergoing over Saudi Israel relation said crown prince rvn
Author
First Published Sep 24, 2023, 10:18 PM IST

റിയാദ്: ഇസ്രയേലുമായി അടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇതുവരെ നടന്നത് മികച്ച മധ്യസ്ഥ ചർച്ചകളാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. എന്നാൽ ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ ബന്ധം യാഥാർഥ്യമാവില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

ഫലസ്തീർ ജനത ഞങ്ങൾക്ക് പ്രധാനമാണ്. ബന്ധം പുനസ്ഥാപിക്കും മുമ്പ് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തന്നെ വേണം. ഇസ്രയേലുമായുള്ള യു.എസ് ചർച്ചകൾ അവസാനിപ്പിക്കാൻ സൗദി ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണെന്നും കിരീടാവകാശി വ്യക്തമാക്കി.

ഇസ്രയേലും സൗദിയും തമ്മിൽ ബന്ധം പുനസ്ഥാപിക്കാൻ യു.എസ് മധ്യസ്ഥ ശ്രമം ഊർജിതമാക്കുന്നതിനിടെയാണ് യു.എസ് ചാനലായ ഫോക്സ് ന്യൂസിന് സൗദി കിരീടാവകാശിയുടെ അഭിമുഖം. ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുന്നതിലേക്ക് സൗദി നിരന്തരം അടുക്കുന്നുവെന്നാണ് കിരീടാവകാശി പറഞ്ഞത്. അതിന് പക്ഷേ ഞങ്ങൾക്ക് ഫലസ്തീനാണ് വിഷയം. ഇതുവരെ നടന്ന മധ്യസ്ഥ ചർച്ചകൾ നല്ല നിലയിലാണ്. ഫലസ്തീന് വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ തയ്യാറാണ്. ഇത് ഇസ്രയേലിന് ഗുണമേ ഉണ്ടാക്കൂവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് ഇസ്രയേലുമായി യു.എസിെൻറ ഗൗരവമുള്ള ചർച്ചയാണ്. 

Read Also - ഐഫോണ്‍ 15 വാങ്ങാന്‍ വന്‍ തിരക്ക്; വില അറിയാം, ക്യൂ നിന്ന് നൂറുകണക്കിനാളുകള്‍, ദുബൈയിലെത്തിയത് പല രാജ്യക്കാര്‍

ഓരോ ദിനവും ഇസ്രയേലുമായി അടുക്കുകയാണ്. ശീതയുദ്ധത്തിന് ശേഷമുള്ള ചരിത്രപരമായ കരാറാകും ഇസ്രയേലുമായി പുലരാൻ പോകുന്നത്. അത് പക്ഷേ, കരാറിൽ ഫലസ്തീന് എന്ത് പരിഗണന നൽകുന്നു എന്നതിന് ആശ്രയിച്ചാകുമെന്നും കിരീടാവകാശി ആവർത്തിച്ചു. 2019ന് ശേഷം ആദ്യമായണ് സൗദി കിരീടാവകാശി ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുമ്പോൾ ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് ഫലസ്തീനുമായും സൗദി ചർച്ച നടത്തിയിരുന്നു. ഇത് സൗദി യു.എസിനെ അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios