എമിറേറ്റ്സിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക.
ദുബൈ: ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 21 വെള്ളിയാഴ്ച ദുബൈയില്‍ പാര്‍ക്കിങ് സൗജന്യമാണെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പെയ്ഡ് പാര്‍ക്കിങ് സോണുകളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളില്‍ ഈ ആനുകൂല്യം ബാധകമല്ല.
എമിറേറ്റ്സിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, ബസുകള്‍, മെട്രോ, ട്രാം, ജലഗതാഗതം, സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുള്ളതായും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍, കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ എന്നിവ ജൂലൈ 21ന് അടച്ചിടും. ജൂലൈ 22 ശനിയാഴ്ചയാവും ഇവ തുറന്നു പ്രവര്‍ത്തിക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. ഉംറമൂല്‍, അല്‍ കഫാഫ്, ദേയ്‌റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.
Read Also - സൗദി-യുഎഇ അതിർത്തിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം
ഡ്രൈവിംഗ് ലൈസന്‍സിന് 'വണ്‍ ഡേ ടെസ്റ്റ്'; പ്രഖ്യാപനവുമായി ഒരു എമിറേറ്റ് കൂടി
റാസല്‍ഖൈമ: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി യുഎഇയിലെ റാസല്‍ഖൈമ എമിറേറ്റും. ഡ്രൈവിംഗ് ലൈസന്‍സിന് വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ എമിറേറ്റായി മാറിയിരിക്കുകയാണ് ഇതോടെ റാസല്‍ഖൈമ. നേരത്തെ ഷാര്‍ജയും വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 17 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പുതിയ സംരംഭം ഈ വര്‍ഷം അവസാനം വരെ നീണ്ടുനില്‍ക്കും. ആവശ്യമെങ്കില്‍ പദ്ധതിയുടെ കാലാവധി നീട്ടുന്നതും പരിഗണിക്കും. നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് ഒരേ ദിവസം നടത്തി ലൈസന്‍സ് ലഭിക്കുന്ന പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്ക് മാത്രമാണ് വണ്‍ ഡേ ടെസ്റ്റ് സംരംഭം.
Read Also - രാജകീയം, അത്യാഢംബരം! കഥകളിലെ രാജകുമാരിയെപ്പോലെ അതിസുന്ദരിയായി ശൈഖ മഹ്‌റ, വിവാഹ വീഡിയോ
പുതിയ സംരംഭത്തിലൂടെ അപേക്ഷകര്‍ക്ക് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ഇടപാട് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് റാസല്‍ഖൈമ പൊലീസിലെ വെഹിക്കിള്‍ക് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

