വിശദമായ പരിശോധനകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും ശേഷം വിമാനം ദുബൈയിലേക്ക് തിരികെയെത്തുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ദുബൈ: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം യാത്ര റദ്ദാക്കി. ഫ്‌ലൈ ദുബൈ വിമാനമാണ് റദ്ദാക്കിയത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ധാക്ക വിമാനത്താവളം) നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരികെയിറക്കിയത്.
ഓഗസ്റ്റ് 12ന് ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിശദമായ പരിശോധനകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും ശേഷം വിമാനം ദുബൈയിലേക്ക് തിരികെയെത്തുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. താമസസൗകര്യം ആവശ്യമായ യാത്രക്കാര്‍ക്ക് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും അവരുടെ ടിക്കറ്റ് റീബുക്കിങുകള്‍ സംബന്ധിച്ച് നിലവില്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഫ്‌ലൈ ദുബൈ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തി.
Read also - പ്രതികൂല കാലാവസ്ഥ; ഈ സ്ഥലത്തേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍
വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി
ദില്ലി: ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഇത് നിരസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി.
ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വ്യോമയാന മന്ത്രി മറുപടിയിൽ വ്യക്തമാക്കി. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
