കൗൺസിൽ ആസ്ഥാനെത്തിയ അംബാസഡറെ ശൂറാ കൗൺസിൽ സ്പീക്കർ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധത്തെയും ബന്ധങ്ങളിലെ വികസനത്തെയും സ്പീക്കർ പ്രശംസിച്ചു.

റിയാദ്: സൗദി ശൂറാ കൗൺസിൽ സ്പീക്കർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലു ശൈഖും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദിലെ കൗൺസിൽ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

കൗൺസിൽ ആസ്ഥാനെത്തിയ അംബാസഡറെ ശൂറാ കൗൺസിൽ സ്പീക്കർ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധത്തെയും ബന്ധങ്ങളിലെ വികസനത്തെയും സ്പീക്കർ പ്രശംസിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് സൗദിയെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറയും പല മേഖലകളിലെ പങ്കാളിത്തം ശക്തമാക്കുന്നതിെൻറയും പ്രാധാന്യത്തിലേക്ക് ശ്രദ്ധക്ഷണിച്ചു. വിശിഷ്‌ടമായ സൗദി ഇന്ത്യ ബന്ധങ്ങളെയും ഇരു രാജ്യങ്ങളെയും എല്ലാ തലങ്ങളിലും ഒരുമിച്ച് കൊണ്ടുവരുന്ന സംയുക്ത സഹകരണത്തെയും അംബാസഡർ പ്രശംസിച്ചു. പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്തതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

(ഫോട്ടോ: സൗദി ശൂറാ കൗൺസിൽ പ്രസിഡൻറ് സ്പീക്കർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലു ശൈഖ് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനെ സ്വീകരിച്ചപ്പോൾ)

Read Also - പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്

ഇന്ത്യൻ ഊർജ മന്ത്രി രാജ്കുമാർ സിങ് സൗദി സന്ദർശനം പൂർത്തിയാക്കി മടങ്ങി

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും വൈദ്യുതിയും ശുദ്ധ ഊർജവും ഉൾപ്പെടെയുള്ള പ്രധാന വ്യവസായ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ലോകത്തെ ഊർജ കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്. റിയാദിൽ യു.എൻ സഹകരണത്തോടെ നടന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരാചരണ പരിപാടിയിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ള ഔദ്യോഗിക സന്ദർശന പരിപാടികൾക്ക് എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര വൈദ്യുത ബന്ധങ്ങൾ, ഹൈഡ്രജൻ ഉത്പാദനം, ശുദ്ധമായ ഊർജ വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള ധാരണാപത്രത്തിൽ അദ്ദേഹം സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനോടൊപ്പം ഒപ്പുവച്ചശേഷമായിരുന്നു ഈ അഭിപ്രായപ്രകടനം.
മൂന്നു ദിവസം നീണ്ടു നിന്ന സന്ദർശനം പൂർത്തിയാക്കി മന്ത്രി രാജ്കുമാർ സിങ്ങും സംഘവും തിങ്കളാഴ്ച രാത്രിയോടെ മടങ്ങിയതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരുരാജ്യങ്ങൾക്കും ഉതകുന്ന ഊർജ മേഖലയിലെ അനന്ത സാധ്യതകൾ തുറക്കുന്ന കരാറുകൾ ഉൾപ്പടെ നിരവധി പ്രധാന നേട്ടങ്ങൾ രൂപപ്പെടുത്തിയാണ് മന്ത്രിയുടെ മടക്കം.

കാലാവസ്ഥാ വാരാചരണ പരിപാടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ മന്ത്രി ഫലപ്രദമായി തന്നെ നയിച്ചു. ലോകത്ത് ‘നീതിയുക്തവും തുല്യവുമായ ഊർജ ലഭ്യതക്കായി സമഗ്ര പരിഹാരമാർഗങ്ങൾ’ എന്ന വിഷയത്തിൽ നടന്ന മന്ത്രിതല പാനലിൽ അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. പ്രാദേശിക സംവാദ പരിപാടിയിൽ ‘റിയാദിലെ കലാ മേഖലയിലെ സാങ്കേതിക വളർച്ചയുടെ സാധ്യതകൾ’ എന്ന വിഷയത്തിലും മന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തു. ഈ പ്രസംഗങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം, ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആസൂത്രണങ്ങൾ തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ പരാമർശിച്ചു. യു.എ.ഇയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ‘കോപ് 28’ ഉച്ചകോടിയുടെ വെളിച്ചത്തിൽ ചർച്ചചെയ്യേണ്ട പുതിയ വിഷയങ്ങളേയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...