പ്രവാസികള്‍ക്ക് നല്ല സമയം; രൂപയുടെ ഇടിവ് നേട്ടമാക്കാം, ധനവിനിമയ സ്ഥാപനങ്ങളില്‍ തിരക്കേറും
യുഎസ് ട്രഷറി യീൽഡ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ കറൻസികൾ 0.3 മുതൽ 0.8 ശതമാനം വരെ ഇടിഞ്ഞു.

ദുബൈ: ഇന്ത്യന്‍ രൂപയുടെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. ഇന്ന് (വെള്ളി) രൂപ വന്‍തോതില്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ കറന്‍സി യുഎസ് ഡോളറിനെതിരെ 83.24 (ദിര്‍ഹത്തിനെതിരെ 22.68) എന്ന നിലയിലാണ് വ്യാപാരം നടന്നത്.
ഏഷ്യയിലുടനീളമുള്ള നെഗറ്റീവ് ഇക്വിറ്റി മാര്‍ക്കറ്റുകള്‍ക്കിടയിലും വിദേശ ഫണ്ടുകളുടെ ഒഴുക്ക് തടസ്സപ്പെടാത്തതിനാല്‍ ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തില്‍ തുടരുകയാണെന്ന് ഫോറെക്‌സ് അനലിസ്റ്റുകള്‍ പറഞ്ഞു. യുഎസ് ട്രഷറി യീല്‍ഡ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ കറന്‍സികള്‍ 0.3 മുതല്‍ 0.8 ശതമാനം വരെ ഇടിഞ്ഞു.രൂപയുടെ മൂല്യം കുറയുന്നതോടെ ഇന്ത്യയിലേക്ക് പണമമയയ്ക്കാന്‍ ഇന്ന് യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
Read Also- പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ എയര്‍ലൈന്‍ വരുന്നു, മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി
ഒറ്റ വിസ, പോകാം ആറ് ഗൾഫ് രാജ്യങ്ങള്‍; ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെത്തും
ദുബായ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വന്നേക്കും. നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം തീരുമാനത്തിന് ഏകകണ്ഠമായി അംഗീകാരം നല്‍കിയതോടെയാണിത്.
ഒറ്റ വിസ ഉപയോഗിച്ച് ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്കിനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിര്‍ദ്ദേശം ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് ഡിസംബര്‍ വരെ സമയപരിധി നിശ്ചയിച്ചു. സമഗ്രമായ കരാറില്‍ അടുത്തുതന്നെ എത്താന്‍ കഴിയെമന്നാണ് പ്രതീക്ഷയെന്നും ഒമാൻ ടൂറിസം മന്ത്രി വ്യക്തമാക്കി.
ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗമാണ് ഏകീകൃത ടീറിസ്റ്റ് വിസക്ക് ഏകകണ്ഠമായി അംഗീകരം നല്‍കിയത്. ഷെങ്കന്‍ വിസ മാതൃകയില്‍ ഏകീകൃത ജിസിസി വിസയാണ് ലക്ഷ്യം. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ ടൂറിസ്റ്റുകൾക്കും ഗുണകരം. രാജ്യങ്ങളുടെ ടൂറിസം വരുമാനവും കൂടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...