ദുബായ് വിമാനത്താവളം പുറത്തുവിട്ട 2023ലെ ആദ്യ പകുതിയുടെ കണക്കാണിത്.

ദുബൈ: ദുബൈ വിമാനത്താവളം വഴി ഈ വർഷവും ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാർ. 60 ലക്ഷം ഇന്ത്യൻ യാത്രികരാണ് 6 മാസത്തിനുള്ളിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 41.6 ദശലക്ഷം യാത്രക്കാർ ഈ വർഷം ഇതുവരെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു.

ദുബായ് വിമാനത്താവളം പുറത്തുവിട്ട 2023ലെ ആദ്യ പകുതിയുടെ കണക്കാണിത്. ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ യാത്ര ചെയ്ത ഇന്ത്യക്കാർ 6 ദശലക്ഷം. രണ്ടാം സ്ഥാനത്ത് സൗദി. ഇന്ത്യയിലേക്കുള്ള നേർ പകുതി യാത്രക്കാർ. 3.1 ദശലക്ഷം. 2.8 ദശലക്ഷം യാത്രക്കാരുമായി യു.കെയും രണ്ട് ദശലക്ഷം യാത്രക്കാരുമായി പാകിസ്ഥാനുമാണ് തൊട്ട് പിന്നിൽ.

നഗരങ്ങളുടെ പട്ടികയില്‍ ലണ്ടനാണ് ഒന്നാം സ്ഥാനത്ത്. ലണ്ടനില്‍ നിന്നുള്ള 1.7 ദശലക്ഷം യാത്രക്കാരാണ് ദുബൈയില്‍ എത്തിയത്. 1.2 ദശലക്ഷം യാത്രക്കാരുമായി മുംബൈയും റിയാദുമാണ് രണ്ടാം സ്ഥാനത്ത്. ആകെ 41.6 ദശലക്ഷം യാത്രക്കാരാണ് ഈ വര്‍ഷത്തിന്റെ ആദ്യ പതുതിയില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. 

Read Also -  ഈ നിയമം ലംഘിച്ചാല്‍ 'വലിയ വില' നല്‍‌കേണ്ടി വരും; ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

104 രാജ്യങ്ങളിലായി 257 ഡെസ്റ്റിനേഷനുകളിലേക്ക് ഇപ്പോള്‍ ദുബായിൽ നിന്നുള്ള സര്‍വീസ് ഉണ്ട്. രണ്ട് ലക്ഷത്തി ആയിരത്തി എണ്ണൂറ് ഫ്‌ളൈറ്റുകള്‍ ഈ വര്‍ഷം സര്‍വീസ് നടത്തി. 2019ലെ കോവിഡ് കാലഘട്ടമായി താരമത്യം ചെയ്യുമ്പോള്‍ 13 ശതമാനം വര്‍ദ്ധനവാണ് സര്‍വീസുകളുട എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also -  അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി യൂസഫലി

ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ 

ദുബൈ: അടുത്ത ഏഴു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ. കടൽവെള്ളമുൾപ്പടെ ശുദ്ധീകരിക്കാനുള്ള ചെലവും ഊർജ്ജവും 30 ശതമാനം കുറയ്ക്കാനും ദുബൈ മുനിസിപ്പാലിറ്റി പദ്ധതി പ്രഖ്യാപിച്ചു. 2030ഓടെ ഈ ലക്ഷ്യങ്ങൾ നേടി വലിയ കുതിപ്പാണ് ദുബൈയുടെ ലക്ഷ്യം. 

വെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നിരവധി തവണ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ദുബൈ ഇത്തവണ കൂടുതൽ വലിയ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ആകുമ്പഴേക്കും റീസൈക്കിൾ ചെയ്ത വെള്ളത്തിന്റെ ഉപയോഗം 100 ശതമാനമാക്കും എന്നാണ് പുതിയ പ്രഖ്യാപനം. തുള്ളി പോലും പാഴാക്കില്ലെന്ന് ചുരുക്കം. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ വൈദ്യുതി ഇനത്തിലടക്കം വലിയ ചെലവാണ് ദുബൈക്ക് ഇപ്പോൾത്തന്നെ വരുന്നത്.

പുതിയ പദ്ധതികളുടെ ഭാഗമായി ഈ ചെലവ് 30 ശതമാനം കുറയ്ക്കും. എമിറേറ്റിന്റെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050 ഭാഗമായാണ് ഈ പ്രഖ്യാപനം. ദുബായിലെ ഭാവി തലമുറകള്‍ക്കായി സുപ്രധാന ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കുക, വെള്ളം ശുദ്ധീകരിക്കാനുള്ള വൈദ്യുതി ലാഭിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. പ്രകൃതിയുമായുള്ള ഐക്യം നിലനിർത്തുന്നതിനൊപ്പം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും മുന്‍ഗണന നല്‍കിയാണ് എപ്പോഴും ദുബായിയുടെ പദ്ധതികൾ. അഞ്ച് പതിറ്റാണ്ടിലേറെയായി ദുബൈ മുനിസിപ്പാലിറ്റിയാണ്, നഗരത്തിലെ ജലശുദ്ധീകരണ പരിപാടി നടത്തുന്നത്.

ഉപയോഗശേഷമുള്ള വെള്ളം റീസൈക്കിൾ ചെയ്ത് നിലവിൽ പാർക്കുകളം പൂന്തോട്ടങ്ങളും സംരക്ഷിക്കുന്നതിനുൾപ്പടെ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. വമ്പൻ കമ്പനികളുൾപ്പടെ ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം യുഎഇ ഇതിന് വലിയ പ്രോത്സാഹനവും നൽകുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...