ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

മനാമ: മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്. 

ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ബഹ്‌റൈന്‍ ന്യൂ മില്ലെനിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബഹ്‌റൈനില്‍ ബിസിനസ് നടത്തി വരുന്ന ഷജീറാണ് പിതാവ്. മാതാവ്: ഫായിസ. അടുത്തിടെയാണ് കുടുംബം ഒമാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Read Also - ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; 32കാരി മരിച്ചു

അപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

റിയാദ്: കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ദുലുമിൽ അപകടത്തിൽ മരിച്ച മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിദയുടെ മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. ബുറൈദയിൽ നിന്നും സഹോദരി പുത്രൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള യാത്രയിൽ മക്കയിലെത്തുന്നതിന് 350 കിലോ മീറ്ററകലെ ദുലൂമിൽ വെച്ച് കുവൈത്തി പൗരൻ ഓടിച്ച വാഹനം പിറകിൽ വന്നിടിച്ചു അപകടം സംഭവിക്കുകയായിരുന്നു.

മയ്യിത്ത് പരിപാലനത്തിന് ഐ.സി.എഫ് വെൽഫെയർ വിങ് ഭാരവാഹികളായ ഒ.കെ. ബാസിത് അഹ്സനി, ഷാഫി ബാഖവി മക്ക, ഷഹദ് പെരുമ്പിലാവ്, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വളൻറിയർ മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി.

സഹയാത്രികരായിരുന്ന മുഹമ്മദ് കുട്ടിയുടെ മാതാവ് ഖദീജ, സഹോദരി ആഇഷ എന്നിവർ പരിക്കുകളോടെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി സേവനങ്ങൾക്ക് ഹഫ്സ കബീർ, ഷാന ത്വൽഹത്ത് എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എഫ് ഹാദിയ വളൻറിയർമാർ കർമരംഗത്തുണ്ട്. മരിച്ച സാജിദയുടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകൻ അർഷദും നേരത്തെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...