വിവവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി.

അജ്മാന്‍: യുഎഇയിലെ അജ്മാനിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ മൂന്നിലെ 15 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

വെള്ളിയാഴ്ചയാണ് തീപടര്‍ന്നു പിടിച്ചത്. വിവവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. എല്ലാ താമസക്കാരെയും പരിക്കേല്‍ക്കാതെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ തീപിടിത്തത്തില്‍ 16 അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും 13 വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

ഫ്‌ലാറ്റുകളിലെ സാധനസാമഗ്രികളും കത്തിനശിച്ചു. കെട്ടിടത്തില്‍ കൂളിങ് പ്രക്രിയ നടത്തി വരുന്നതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. 

Scroll to load tweet…

Read Also -  കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ ഭീഷണിയാകുമോ? വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി

ദുബൈയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്. പിക്കപ്പും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാവിലെ അഞ്ചു മണിക്ക് അപകടത്തെ കുറിച്ചുള്ള വിവരം പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി ദുബൈ പൊലീസിലെ ജനറല്‍ ട്രാഫിക് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. ട്രക്കില്‍ നിന്ന് മതിയായ അകലം പാലിക്കാന്‍ പിക്കപ്പ് ഡ്രൈവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

വിവരം ലഭിച്ച ഉടനെ എമര്‍ജന്‍സി ടീമുകള്‍, ട്രാഫിക് പൊലീസ് പട്രോള്‍ സംഘം എന്നിവ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം ലഭ്യമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...