Asianet News MalayalamAsianet News Malayalam

ജര്‍മ്മനിയില്‍ ഉന്നത പഠനത്തിന് താല്‍പ്പര്യമുണ്ടോ? സാധ്യതകളറിയാം, നോര്‍ക്ക റൂട്ട്സ് വര്‍ക്ക് ഷോപ്പ്

നിലവില്‍ ജര്‍മ്മൻ ഭാഷാ പഠിക്കുന്ന (എ1, എ2, ബി1, ബി2) ഹയര്‍സെക്കന്ററി സയന്‍സ് സ്ട്രീം പാസ്സായതോ, പഠനം തുടരുന്നതോആയ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.

gulf news norka conducts workshop for students who interested to study in Germany rvn
Author
First Published Sep 22, 2023, 10:16 PM IST

തിരുവനന്തപുരം: പ്ലസ് ടൂവിനുശേഷം ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനം. നോര്‍ക്ക റൂട്ട്സ് വര്‍ക്ക്ഷോപ്പ് സെപ്റ്റംബര്‍ 28-ന്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് അവസരം. ജര്‍മ്മനിയിലെ നഴ്സിംഗ് ഉപരിപഠനത്തക്കുറിച്ചും തൊഴിൽ സാധ്യതയെക്കുറിച്ചും  ഒരു  ബോധവത്ക്കരണം നല്‍കുന്നതിനായി 2023 സെപ്തംബർ 28-ാം ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ രു വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ രാവിലെ 10.00 മണി മുതൽ 1 മണി വരെ  യാണ് വര്‍ക്ക്ഷോപ്പ്. ജര്‍മ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മൻ ഏജന്‍സി ഫോര്‍ ഇന്‍റർ നാഷണൽ കോ-ഓപ്പറേഷന്റെയും പിന്തുണയോടെയാണ് പരിപാടി. ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ കുടിയേറ്റ സാധ്യതകള്‍ എന്നിവ സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് വര്‍ക്ക്ഷോപ്പ്. മൈഗ്രേഷൻ  സംബന്ധിച്ച സംശയങ്ങള്‍ക്കും മറുപടി ലഭിക്കും.

Read Also - കാനഡയില്‍ തൊഴിലവസരമൊരുക്കി നോര്‍ക്ക റിക്രൂട്ട്മെന്‍റ് ; ഇന്‍റര്‍വ്യൂ അടുത്ത മാസം

നിലവില്‍ ജര്‍മ്മൻ ഭാഷാ പഠിക്കുന്ന (എ1, എ2, ബി1, ബി2) ഹയര്‍സെക്കന്ററി സയന്‍സ് സ്ട്രീം പാസ്സായതോ, പഠനം തുടരുന്നതോആയ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ ന്റെ വെബ്സൈറ്റ് (www.nifi.norkaroots.org) സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബര്‍ 26.  അപേക്ഷയോടൊപ്പം യോഗ്യത, ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് , എന്നിവ അപ്പ്ലോഡ് ചെയ്യേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് - https://nifl.norkaroots.org/german-language-students-nursing-job-in-germany-workshop-by-norka/?fbclid=IwAR1HM_fVd4Ts5fO9BfrxaHrErWEMRnPBhrT1uCWOE6kt0BblgxHSgzoPr6o

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios