Asianet News MalayalamAsianet News Malayalam

മഴ, ആലിപ്പഴ വര്‍ഷം; റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, യുഎഇയില്‍ മഴ തുടരാന്‍ സാധ്യത

ഉച്ച കഴിഞ്ഞാണ് ഫുജൈറയിലെ വാദിമയ്ദാദ്, മുര്‍ബാദ് എന്നീ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായത്.

gulf news rain and hail hits parts of uae rvn
Author
First Published Oct 21, 2023, 9:15 PM IST

ദുബൈ: യുഎഇയില്‍ പരക്കെ മഴ ലഭിച്ചു. ഫുജൈറയില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഭൂരിഭാഗം സ്ഥലങ്ങളിലും പകല്‍ മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

ഉച്ച കഴിഞ്ഞാണ് ഫുജൈറയിലെ വാദിമയ്ദാദ്, മുര്‍ബാദ് എന്നീ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായത്. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ വാരാന്ത്യം മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പല ഭാഗങ്ങളിലും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ഫുജൈറ, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഖോര്‍ഫക്കാന്റെ ചില പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ടാണുള്ളത്. ഇവിടെ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. 

Read Also - ജോലി ചെയ്തില്ലെങ്കിലും 25 വർഷക്കാലം എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും! മഗേഷ് സ്വന്തമാക്കിയ വൻ ഭാഗ്യം !

ഗാസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; 10 ലക്ഷം ഡോളര്‍ അടിയന്തര സഹായം

ദോഹ: ഗാസക്ക് അടിയന്തര മാനുഷിക സഹായമായി 10 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ആശുപത്രി, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ തകര്‍ന്ന സാഹചര്യത്തിലാണ് സഹായം പ്രഖ്യാപിച്ചത്.

ഗാസയിലെ ആശുപത്രികള്‍ക്കായി മരുന്ന്, ആംബുലന്‍സ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐസിയു വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ അനുവദിച്ചത്. ഖത്തര്‍ റെഡ് ക്രസന്റിന്റെ ഗാസ, അല്‍ ഖുദ്‌സ്, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ പ്രതിനിധി ഓഫീസുകള്‍ വഴി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച ശേഷം തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ഗാസയിലെ ക്യുആര്‍സിഎസ് ഓഫീസ് വഴി ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ട് ലക്ഷം ഡോളറിന്റെ അടിയന്തര സഹായപദ്ധതികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പലസ്തീനിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികള്‍ക്ക് മരുന്നുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും ലഭ്യമാക്കുകയാണ് ലക്ഷ്യം. 

അതേസമയം പലസ്തീന്‍ ജനതയ്ക്ക്  50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിട്ടുണ്ട് .മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് നൽകുക.ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios