Asianet News MalayalamAsianet News Malayalam

ഇന്ത്യൻ കാക്കകളെ കൊണ്ട് 'പൊറുതിമുട്ടി'; ഇത്തവണ കര്‍ശന നിയന്ത്രണം, തുരത്താൻ വീണ്ടും നടപടിയുമായി സൗദി

കാക്കകളുടെ എണ്ണമെടുക്കലും മറ്റ് വിവരങ്ങൾ ശേഖരിക്കലും പൂർത്തിയായിട്ടുണ്ട്. ഇത്തവണ 70 ശതമാനം കാക്കകളെ തുരത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

gulf news Saudi authorities set to control migratory indian crows rvn
Author
First Published Oct 20, 2023, 2:58 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ കാക്കകളുടെ ശല്യം രൂക്ഷമാവുന്നു. എണ്ണം നിയന്ത്രണാതീതമായി പെരുകുന്നു. തുരത്താൻ വീണ്ടും നടപടി സ്വീകരിച്ച് സൗദി അധികൃതർ. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ചെങ്കടലിലുള്ള ഫറസാൻ ദ്വീപിലാണ് ഇന്ത്യൻ കാക്കകൾ സ്വൈര വിഹാരം നടത്തുന്നത്. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും നടപടി കൈക്കൊണ്ടിരിക്കുന്നത്. പുനരുൽപാദനത്തിലൂടെ കാക്കകൾ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.  

gulf news Saudi authorities set to control migratory indian crows rvn

കാക്കകളുടെ എണ്ണമെടുക്കലും മറ്റ് വിവരങ്ങൾ ശേഖരിക്കലും പൂർത്തിയായിട്ടുണ്ട്. ഇത്തവണ 70 ശതമാനം കാക്കകളെ തുരത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ശല്യമാണ് കാക്കകൾ ഇവിടെയുണ്ടാക്കുന്നത്. വൈദ്യുത ലൈനുകളിൽ കൂടുകൂട്ടി വൈദ്യുതി മുടക്കമുണ്ടാക്കുന്നു, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിന്നുതീർക്കുന്നു, രോഗങ്ങൾ പകർത്തുന്നു, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കുന്നു തുടങ്ങിയ ശല്യങ്ങളാണ് ഇവ ചെയ്യുന്നത്.

Read Also -  ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ലൈന്‍; പറക്കാനുള്ള ഇന്ധനമില്ലെന്ന് വിശദീകരണം

ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ

റിയാദ്: ഗാസയിൽ ഉടനടി വെടിനിർത്തൽ നടത്തണമെന്നും പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി മന്ത്രിസഭ. റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഗാസയിലെ ജനങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 

അടിയന്തര വെടിനിർത്തലിനും ഗാസയിലെ ഉപരോധം പിൻവലിക്കുന്നതിനും സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ ആവശ്യപ്പെട്ടു. സുരക്ഷ കൗൺസിലിെൻറയും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്ക് അനുസൃതമായും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഗാസയിലെയും പരിസരങ്ങളിലെയും വർധിച്ചുവരുന്ന സംഘർഷവും സൈനിക മുന്നേറ്റവും സംബന്ധിച്ച് സൗദിയും നിരവധി സഹോദര സൗഹൃദ രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കം മന്ത്രിസഭ വിലയിരുത്തി.

തുർക്കി, ഇറാൻ, ഫ്രഞ്ച് പ്രസിഡൻറുമാരിൽ നിന്ന് കിരീടാവകാശിക്ക് ലഭിച്ച ഫോൺ കോളുകളും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടെ മന്ത്രിസഭ ചർച്ച ചെയ്തു. പരിശോധനയ്ക്കും നിരീക്ഷണത്തിനും ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രതിരോധ വികസനത്തിനുള്ള ജനറൽ അതോറിറ്റി സംഘടിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios