Asianet News MalayalamAsianet News Malayalam

ഉടനടി ലബനാൻ വിടണം; പൗരന്മാരോട് ആവശ്യപ്പെട്ട് സൗദി അറേബ്യ

യാത്രാനിരോധനം പാലിക്കാൻ എല്ലാ പൗരന്മാരോടും എംബസി ആഹ്വാനം ചെയ്തു.

gulf news saudi calls on citizens in Lebanon to leave immediately rvn
Author
First Published Oct 20, 2023, 2:16 PM IST

റിയാദ്: ലബനാൻ വിടാൻ സൗദി അറേബ്യ സ്വന്തം പൗരന്മാരോട് ആവശ്യപ്പെട്ടു. നിലവിൽ ലബനാനിലുള്ള സൗദി പൗരന്മാരോടാണ് ഉടൻ മടങ്ങിപ്പോകാൻ സൗദി എംബസി ആവശ്യപ്പെട്ടത്. 

യാത്രാനിരോധനം പാലിക്കാൻ എല്ലാ പൗരന്മാരോടും എംബസി ആഹ്വാനം ചെയ്തു. തെക്കൻ ലെബനാൻ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ സൗദി എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സൗദി പൗരന്മാർ ആരും ലബനാനിലേക്ക് വരരുത്. നിലവിലുള്ളവർ ഉടൻ ലബനാൻ വിട്ടുപോകുകയും വേണം. ലബനാനിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും എംബസി ആവശ്യപ്പെടുകയും ചെയ്തു. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പൗരന്മാർ ബന്ധപ്പെടണമെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.

Read Also - അഭിമാനവും സന്തോഷവും വാനോളം! 58 വർഷമായി ഇവിടെയുണ്ട്, പക്ഷെ 'ഇന്ത്യക്കാരി'യാവാൻ രാധ 35 വർഷം കാത്തിരുന്നു

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ

റിയാദ്: ഗാസയിൽ ഉടനടി വെടിനിർത്തൽ നടത്തണമെന്നും പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി മന്ത്രിസഭ. റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഗാസയിലെ ജനങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 

അടിയന്തര വെടിനിർത്തലിനും ഗാസയിലെ ഉപരോധം പിൻവലിക്കുന്നതിനും സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ ആവശ്യപ്പെട്ടു. സുരക്ഷ കൗൺസിലിെൻറയും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്ക് അനുസൃതമായും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഗാസയിലെയും പരിസരങ്ങളിലെയും വർധിച്ചുവരുന്ന സംഘർഷവും സൈനിക മുന്നേറ്റവും സംബന്ധിച്ച് സൗദിയും നിരവധി സഹോദര സൗഹൃദ രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കം മന്ത്രിസഭ വിലയിരുത്തി.

തുർക്കി, ഇറാൻ, ഫ്രഞ്ച് പ്രസിഡൻറുമാരിൽ നിന്ന് കിരീടാവകാശിക്ക് ലഭിച്ച ഫോൺ കോളുകളും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടെ മന്ത്രിസഭ ചർച്ച ചെയ്തു. പരിശോധനയ്ക്കും നിരീക്ഷണത്തിനും ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രതിരോധ വികസനത്തിനുള്ള ജനറൽ അതോറിറ്റി സംഘടിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios