സ്വകാര്യ ആരോഗ്യ നിയമത്തിലെ ആർട്ടിക്കിൾ 30 അനുസരിച്ച് മൃതദേഹങ്ങളുടെ കൈമാറ്റം, രോഗികളുടെയോ നവജാതശിശുക്കളുടെയോ ഡിസ്ചാർജ് എന്നിവ വ്യക്തിക്കോ അയാളുടെ രക്ഷിതാവിനോ മരണപ്പെട്ടയാളുടെ ബന്ധുക്കൾക്കോ ഉള്ള അവകാശമാണ്.
റിയാദ്: ആശുപത്രി ബില്ലടച്ചില്ലെന്ന പേരിൽ മൃതേദഹം പിടിച്ചുവക്കുന്നതിനെതിരെ സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. പണം നൽകാനുണ്ടെന്ന കാരണം പറഞ്ഞ് മൃതദേഹങ്ങൾ തടഞ്ഞുവെക്കുന്നതും രോഗികൾക്ക് വിടുതൽ നൽകാതിരിക്കലും തിരിച്ചറിയൽ രേഖകൾ വിട്ടുകൊടുക്കാതിരിക്കലും നിരോധിക്കപ്പെട്ടതാണെന്നും ഗുരുതര നിയമലംഘനമാണെന്നും മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു.
സ്വകാര്യ ആരോഗ്യ നിയമത്തിലെ ആർട്ടിക്കിൾ 30 അനുസരിച്ച് മൃതദേഹങ്ങളുടെ കൈമാറ്റം, രോഗികളുടെയോ നവജാതശിശുക്കളുടെയോ ഡിസ്ചാർജ് എന്നിവ വ്യക്തിക്കോ അയാളുടെ രക്ഷിതാവിനോ മരണപ്പെട്ടയാളുടെ ബന്ധുക്കൾക്കോ ഉള്ള അവകാശമാണ്. അതിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നടപടിക്രമങ്ങൾ ഉപാധിയാക്കിയിട്ടില്ല. പണത്തിന് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കാനും ആശുപത്രികൾക്ക് അധികാരമില്ല.
സാമ്പത്തിക കുടിശ്ശികയുള്ളതിനാൽ മൃതദേഹം കൈമാറാതിരിക്കുക, നവജാതശിശുക്കളെയും രോഗികളെയും പോകാൻ അനുവദിക്കാതെ തടഞ്ഞുവെക്കുക എന്നിവ നിയമലംഘനമായി കണക്കാക്കും. ആരോഗ്യ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തുമെന്നും നിയമലംഘനങ്ങൾ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് റഫർ ചെയ്യുമെന്നും കുടിശ്ശിക പിരിച്ചെടുക്കാൻ ആരോഗ്യ സ്ഥാപനത്തിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
Read More - വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍, 50 ശതമാനം വരെ ഡിസ്‌കൗണ്ട്
രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം; ആഹ്വാനവുമായി സൗദി മതകാര്യ മന്ത്രി
റിയാദ്: രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഇടപെടൽ
ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്.
സൗദിയിൽ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രസ്താവന.
വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതനിരാസ പ്രവണത എന്നിവയുടെ പശ്ചാത്തലത്തിലാണിത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചില ഇസ്ലാമിക ഗ്രൂപ്പുകൾക്കെതിരായുള്ള വിമർശനം കൂടിയായാണ് പ്രസ്താവന. പരസ്പര സഹവർതിത്വം, സഹിഷ്ണുത എന്നിവയ്ക്കൊപ്പം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെല്ലുവിളികളും രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം ചർച്ച ചെയ്യും.
