Asianet News MalayalamAsianet News Malayalam

ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടത് മനോഹരം, ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് സുൽത്താൻ അല്‍ നെയാദി

ചന്ദ്രയാൻ എന്റെയും അഭിമാനമെന്ന് സുൽത്താൻ അൽ നെയാദി പറഞ്ഞു.

gulf news Sultan Al Neyadi congratulated India for Chandrayan 3 success rvn
Author
First Published Sep 18, 2023, 10:12 PM IST

ദുബൈ: ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അല്‍ നെയാദി. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടത് മനോഹരമാണെന്നും ഭാവിയിൽ ഇന്ത്യയുമായി യോജിച്ചുള്ള പ്രവർത്തനം മുന്നിൽ കാണുന്നെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ എന്റെയും അഭിമാനമെന്ന് സുൽത്താൻ അൽ നെയാദി പറഞ്ഞു. ഒരേ മേഖലയിൽ നിന്നുള്ള രാജ്യമായതിനാൽ ഏറെ അഭിമാനത്തോടെയാണ് റോവർലാൻഡിങ് വീക്ഷിച്ചത്. ബഹിരാകാശ രംഗത്തെ ഐഎസ്ആഓയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് യുഎഇ സ്പേസ് സെന്റർ അറിയിച്ചു. 

ചരിത്രപരമായ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരികെ തിങ്കളാഴ്ച യുഎഇയിലെത്തിയ അല്‍ നെയാദിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. അബുദാബി പുതിയ ടെർമിനൽ എയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം എന്നിവരുമായി അല്‍ നെയാദി കൂടിക്കാഴ്ച നടത്തി.

Read Also - നബിദിനത്തിന് ശമ്പളത്തോട് കൂടിയ അവധി; ആകെ മൂന്ന് ദിവസം അവധി, സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് ബാധകമെന്ന് യുഎഇ

ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്

ദുബൈ: ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്. 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ അനുവദിച്ച ഗോൾഡൻ വിസകളുടെ എണ്ണത്തില്‍ 52 ശതമാനമാണ് ഉയർന്നത്.

Read Also -  ദുബായിലെത്തിയ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ വസ്തുക്കൾ വിമാനത്തിൽ നഷ്ടമായി, സ്റ്റേജ് ഷോയും മുടങ്ങി

സ്പോൺസറില്ലാതെയും, വിവിധ ആനുകൂല്യങ്ങളോടെയും രാജ്യത്തേക്ക് വരാനും പോകാനും കഴിയുന്നതാണ് പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ. വ്യക്തികൾക്കുള്ള ആദരമായും, സമൂഹത്തിൽ ഉയർന്ന സ്ഥാനമുള്ളവർക്കും ഗോൾഡൻ വിസ അനുവദിക്കാറുണ്ട്.  ദുബൈയിൽ റെസിഡൻസ് വിസ കിട്ടിയവരുടെ എണ്ണത്തിലും വർധനവുണ്ട്. 63 ശതമാനമാണ് വർധനവ്.  ടൂറിസം രംഗത്ത് 21 ശതമാനത്തിന്റെയും വളർച്ചയുണ്ടായി.  ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വ്യക്തമാക്കിയതാണ് ഇക്കാര്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios