ഒടുവില്‍ ആശ്വാസം; വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാർക്ക് ടിക്കറ്റ് അനുവദിച്ചു
ശനിയാഴ്ച രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാൽ വാതിലിന് തകരാർ കണ്ടതിനെ തുടർന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ഓളം യാത്രക്കാരെയാണ് പുറത്തിറക്കിയത്.
റിയാദ്: സൗദി എയർലൈന്‍സ് ഇറക്കിവിട്ട യാത്രക്കാർക്ക് ടിക്കറ്റ് അനുവദിച്ചു. ഇന്നും നാളെയുമായി നാളെ രണ്ടു വിമാനങ്ങളിലായി ഇവരെ കൊണ്ടുപോകും. 122 പേരെയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിമാനത്തിൽ നിന്നും ഇറക്കിവിട്ടത്.
വിമാനത്തിന്റെ വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയത്. സൗദി എയർലൈൻസ് വിമാനത്തിലാണ് തകരാർ കണ്ടത്. ശനിയാഴ്ച രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാൽ വാതിലിന് തകരാർ കണ്ടതിനെ തുടർന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ലേറെ യാത്രക്കാരെയാണ് പുറത്തിറക്കിയത്.
ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമാണ് 280 യാത്രക്കാരില്‍ 122 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണ് കാരണം പറഞ്ഞത്. അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു.
യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ നാല് മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു.
അതേസമയം റിയാദ് വിമാനത്താവളത്തിൽ മലയാളികളായ ലണ്ടൻ യാത്രക്കാർ കുടുങ്ങി . എൺപതോളം മലയാളികളാണ് കണക്ഷൻ ഫ്‌ളൈറ്റിൽ കയറാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സൗദി എയർലൈൻസ് വൈകി യാത്ര തിരിച്ചതാണ് കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടപ്പെടാനിടയാക്കിയത്.
Read Also - ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും
ചെങ്കടലിൽ സൗദി നിർമ്മിച്ച വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസിന് തുടക്കം
റിയാദ്: ചെങ്കടലിൽ സൗദി നിർമ്മിച്ച വിമാനത്താവളത്തിൽ നിന്ന് വിമാന സർവിസിന് തുടക്കം കുറിച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് സൗദി എയർലൈൻസിന്‍റെ ആദ്യ വിമാനം ഇറങ്ങിയത്. ഇതോടെ സൗദി എയർലൈൻസിന്‍റെ വിമാന ഷെഡ്യൂളിലേക്ക് പുതിയൊരു ലക്ഷ്യസ്ഥാനം കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്.
അടുത്തിടെയാണ് സൗദി എയർലൈൻസും റെഡ് സീ വിമാനത്താവള ഓപറേറ്റിങ് കമ്പനിയും തമ്മിൽ റെഡ്സീ വിമാനത്താവളത്തിലേക്ക് വിമാന സർവിസുകൾ ആരംഭിക്കുന്നതിനുള്ള ധാരണയിൽ ഒപ്പിട്ടത്. വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവിസുകളാണ് നിലവിലുണ്ടാകുക. അതേ ദിവസം തന്നെ റിയാദിലേക്ക് മടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...