Asianet News MalayalamAsianet News Malayalam

ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ആമിന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

gulf news umrah pilgrim died at Jeddah airport rvn
Author
First Published Oct 26, 2023, 3:22 PM IST

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ പരപ്പനങ്ങാടി സ്വദേശിയായ തീര്‍ഥാടക വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന (56) ആണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ആമിന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മക്കളില്ല. ജിദ്ദ റുവൈസില്‍ ഖബറടക്കി. നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകരായ മുഹമ്മദ് കുട്ടി, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read Also - ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

വാഹന പെർമിറ്റ് ഫീസ് വാഹനത്തിന്‍റെ ഇന്ധനക്ഷമതക്കനുസരിച്ച്; പുതിയ നിയമം നടപ്പാക്കി സൗദി

റിയാദ്: സൗദിയിൽ വാഹന പെർമിറ്റ് (ഇസ്തിമാറ) വാർഷിക ഫീസ് വാഹനത്തിെൻറ ഇന്ധനക്ഷമതയ്ക്കനുസരിച്ച് ഈടാക്കുന്ന പുതിയ നിയമം പ്രാബ്യത്തിൽ. ഈ മാസം 22 മുതൽ നടപ്പായ ആദ്യഘട്ടത്തിൽ 2024 മോഡൽ പുതിയ ചെറിയ (ലൈറ്റ്) വാഹനങ്ങൾക്കാണ് ബാധകം. രണ്ടാംഘട്ടത്തിൽ മുഴുവൻ ലൈറ്റ്, ഹെവി വാഹനങ്ങൾ ഉൾപ്പെടും. എൻജിൻ ശേഷി, ഇന്ധനക്ഷമത എന്ന രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഫീസ് കണക്കാക്കുക.

2015 മോഡലിനും അതിന് മുമ്പുള്ളതിനും മുഴുവൻ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷി അനുസൃതമായിട്ടായിരിക്കും ഫീസ് കണക്കാക്കുക. 2016 മോഡലും  അതിനുശേഷവുമുള്ളതുമായ എല്ലാ ചെറുകിട വാഹനങ്ങളുടെയും ഫീസ് ഇന്ധക്ഷമതക്ക് അനുസൃതമായിരിക്കും. ഇന്ധനക്ഷമത അനുസരിച്ചുള്ള ഫീസ് അഞ്ച് തലങ്ങളായും തിരിച്ചിട്ടുണ്ട്. കുറഞ്ഞ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ഫീസ് ഉണ്ടാകില്ല.

2021 ആഗസ്റ്റിലാണ് സൗദി മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനെമടുത്തത്. വാർഷിക ഫീസ് നടപ്പാക്കുന്നതിൽ നിരവധി സർക്കാർ ഏജൻസികൾ ഉൾപ്പെടുന്നുണ്ട്. വാണിജ്യ മന്ത്രാലയം, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി അതോറിറ്റി, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്, നാഷനൽ ഇൻഫർമേഷൻ സെൻറർ, സൗദി എനർജി എഫിഷ്യൻസി സെൻറർ എന്നിവ ഇതിൽ ഉൾപ്പെടും.

അതേസമയം, വാഹനത്തിെൻറ ഇന്ധന ഉപഭോഗം അനുസരിച്ച് വാർഷിക ഫീസ് അഞ്ച് തലങ്ങളായി തിരിച്ചിട്ടുണ്ടെന്ന് ദേശീയ പ്ലാറ്റ്ഫോം ‘മർകബത്തി’ പറഞ്ഞു. കുറഞ്ഞ ഉപഭോഗ വാഹനങ്ങൾക്ക് വാർഷിക ഫീസ്  ഈടാക്കില്ലെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് markabati.saso.gov.sa എന്ന ലിങ്കിൽ ‘മർകബതി’ പ്ലാറ്റ്‌ഫോം സന്ദർശിക്കാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Follow Us:
Download App:
  • android
  • ios