ഹജ്ജ് കാലയളവിൽ ഒട്ടകങ്ങളെ മക്കയിൽ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് ഈ വർഷവും തുടരും. തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി തുടർച്ചയായി നാലാം വർഷമാണ് മക്കയിൽ ഒട്ടകങ്ങൾക്കു വിലക്കേർപ്പെടുത്തുന്നത്.

ഹജ്ജ് കാലയളവിൽ ഒട്ടകങ്ങളെ മക്കയിൽ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് ഈ വർഷവും തുടരും. തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി തുടർച്ചയായി നാലാം വർഷമാണ് മക്കയിൽ ഒട്ടകങ്ങൾക്കു വിലക്കേർപ്പെടുത്തുന്നത്.

കൊറോണ വൈറസ് ബാധ തടയുന്നതിനും ഹജ്ജ്- ഉംറ തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തിയുമാണ് മക്കയിൽ ഒട്ടകങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. ഹജ്ജ് തീർത്ഥാടകർക്ക് കൊറോണ വൈറസ് ബാധിച്ചേക്കുമെന്ന ഭീതി കണക്കിലെടുത്താണ് പുണ്യ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഒട്ടകങ്ങളെ പ്രവേശിപ്പിക്കുന്നതും കശാപ്പു ചെയ്യുന്നതും വിലക്കിയിരിക്കുന്നത്.

ഹജ്ജ് - ഉംറ തീർത്ഥാടകരുടെ സാന്നിധ്യമുണ്ടാകുന്ന പ്രദേശങ്ങളിലെല്ലാം ഒട്ടകങ്ങൾക്കുള്ള വിലക്ക് ബാധകമാണ്. ഒട്ടകപ്പാൽ വിൽക്കുന്നതിനും വിലക്കുണ്ട്. കൊറോണ വ്യാപനനത്തിന്റെ പ്രധാന ഉറവിടം ഒട്ടകമാണെന്നു സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ആരോഗ്യ മന്ത്രാലയം സമർപ്പിച്ചതിനെ തുടർന്ന് ബലി കർമ്മത്തിനു ഒട്ടകങ്ങളെ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.

പകരം ബലി കർമ്മത്തിനു ആടുകളെയും പശുക്കളെയും മാത്രം ഉപയോഗിക്കണമെന്ന് ഫത്‌വാ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഒരാവശ്യത്തിനും ഒട്ടകങ്ങളെ മക്കയിലേക്കു പ്രവേശിപ്പിക്കുന്നതിനു അനുവദിക്കില്ലെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി മന്ത്രാലയ ശാഖാ മേധാവി ഡോ.ഉമർ അൽ ഫഖീഹ് പറഞ്ഞു.