Asianet News MalayalamAsianet News Malayalam

യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന് ശൂന്യാകാശത്ത് 'ഹലാല്‍' ഭക്ഷണമൊരുക്കും

സെപ്തംബര്‍ 25നാണ് യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന്‍ ഹസ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോകുന്നത്. അദ്ദേഹത്തിനായി പരമ്പരാഗത അറബ് രീതിയിലുള്ള വിഭവങ്ങളും ഹലാല്‍ ടിന്‍ ഫുഡും സജ്ജമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

Halal food will be available to UAE first Emirati astronaut
Author
Dubai - United Arab Emirates, First Published Jul 10, 2019, 2:38 PM IST

അബുദാബി: യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന് വേണ്ടി ശൂന്യാകാശത്തെ ഇന്റര്‍നാഷണല്‍ സ്‍പേസ് സ്റ്റേഷനില്‍ ഹലാല്‍ ഭക്ഷണമൊരുക്കും. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്‍പുട്‍നിക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ ആസ്ഥാനമായുള്ള സ്‍പേസ് ഫുഡ് ലബോറട്ടറി എന്ന സ്ഥാപനമാണ് ബഹിരാകാശത്ത് പരമ്പരാഗത അറബ് രീതികളിലുള്ള ഭക്ഷണം എത്തിക്കുന്നത്.

സെപ്തംബര്‍ 25നാണ് യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന്‍ ഹസ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോകുന്നത്. അദ്ദേഹത്തിനായി പരമ്പരാഗത അറബ് രീതിയിലുള്ള വിഭവങ്ങളും ഹലാല്‍ ടിന്‍ ഫുഡും സജ്ജമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് അറബ് രാജ്യങ്ങളില്‍ നിന്നുതന്നെ ഒരാള്‍ ബഹിരാകാശ യാത്ര നടത്തുന്നത്. സൈന്യത്തില്‍ പൈലറ്റായിരുന്ന അല്‍ മന്‍സൂരി യാത്രയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണിപ്പോള്‍. സോയൂസ് - 15 മിഷന്റെ ഭാഗമായി ബൈക്കാനൂര്‍ കോസ്‍മോഡ്രോമില്‍ നിന്നാണ് അദ്ദേഹത്തിന്റെ യാത്ര. റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുള്ള മറ്റ് രണ്ട് പേരും അദ്ദേഹത്തിനൊപ്പം ബഹിരാകാശത്തേക്ക് പോകും.

Follow Us:
Download App:
  • android
  • ios