ദോഹ: ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍) അംഗീകാരം. ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ)സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനാണ് ഹമദ് വിമാനത്താവളത്തിന് ഈ അംഗീകാരം.

വിമാനത്താവളത്തിലെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണ്. ശുചിത്വം പാലിക്കുന്നതിലും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഹമദ് വിമാനത്താവളം മുന്‍നിരയിലാണ്. ശുചീകരണ നടപടികള്‍ക്ക് റോബര്‍ട്ടുകളെയും ഉപയോഗിക്കുന്നുണ്ട്. എലിവേറ്ററുകള്‍, ബാഗേജ് സ്‌ക്രീനിങ് എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ കൃത്യമായി അണുവിമുക്തമാക്കുന്നുമുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona