Asianet News MalayalamAsianet News Malayalam

സൗദിയിലെ ആദ്യ വനിതാ ഐ.എഫ്.എസ് ഓഫീസറായി ഹംന മറിയം

ഡൽഹിയിലെ രാംജാസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഹംന മറിയം ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് 28-ാം റാങ്കുകാരിയായി രണ്ടു വർഷം മുമ്പ് ഇന്ത്യൻ വിദേശകാര്യ സർവീസിലെത്തിയത്. 

hamna mariyam first ifs officer appointed in saudi arabia
Author
Jeddah Saudi Arabia, First Published Nov 25, 2019, 11:29 AM IST

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ആദ്യത്തെ വനിത കോൺസലായി മലയാളിയായ ഹംന മറിയം ഡിസംബർ അഞ്ചിന് ചുമതലയേൽക്കും. കൊമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായാണ് നിയമനം. നിലവിലെ കോൺസൽ മോയിൻ അഖ്തർ സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്കാണ് ഹംന മറിയം എത്തുന്നത്. ഡൽഹിയിലെ രാംജാസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഹംന മറിയം ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് 28-ാം റാങ്കുകാരിയായി രണ്ടു വർഷം മുമ്പ് ഇന്ത്യൻ വിദേശകാര്യ സർവീസിലെത്തിയത്. 

കോഴിക്കോട്ടെ ശിശു രോഗവിദഗ്ധൻ ഡോ. ടി.പി. അഷ്റഫിന്റെയും കോഴിക്കോട് മെഡിക്കൽ കോളജിലെ ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടെയും മകളാണ്. 2017 ഐ.എഫ്.എസ് ബാച്ചുകാരിയാണ് ഹംന. പാരിസ് ഇന്ത്യൻ എംബസിയിലെ സേവനം കഴിഞ്ഞാണ് ഹംന ജിദ്ദയിലേക്ക് വരുന്നത്.  തെലങ്കാന കേഡറിലെ അബ്ദുൽ മുസമ്മിൽ ഖാനാണ് ഭർത്താവ്.

Follow Us:
Download App:
  • android
  • ios