Asianet News MalayalamAsianet News Malayalam

പൊതുസ്ഥലങ്ങളിലെ മാന്യമല്ലാത്ത പെരുമാറ്റം; 20 ലക്ഷം പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളില്‍ മര്യാദകള്‍ക്ക് വിരുദ്ധമായ തരത്തിലുള്ള വിളികള്‍, പാട്ടുകള്‍, സംസാരം തുടങ്ങിയവയെല്ലാം നിയമപ്രകാരം യുഎഇയില്‍ കുറ്റകരമാണ്. 

heavy fine and jail for indecent acts in public in UAE
Author
Abu Dhabi - United Arab Emirates, First Published Oct 23, 2021, 5:34 PM IST

ദുബൈ: പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും (speech or conduct that undermines public morals) യുഎഇയില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ (UAE Public Prosecution). സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ മര്യാദകള്‍ക്ക് വിരുദ്ധമായ തരത്തിലുള്ള വിളികള്‍, പാട്ടുകള്‍, സംസാരം തുടങ്ങിയവയെല്ലാം നിയമപ്രകാരം യുഎഇയില്‍ കുറ്റകരമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ ഒരു മാസത്തില്‍ കവിയാത്ത കാലയളവില്‍ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം വരെ (20 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കും. യുഎഇയിലെ ഫെഡറല്‍ ശിക്ഷാ നിയമം 361 പ്രകാരം ഒരാളെ പൊതുസ്ഥലത്തുവെച്ച്  അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന വ്യക്തിക്കും നിയമലംഘനത്തിന്റെ അതേ ശിക്ഷ തന്നെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios