അബുദാബി: ദുബായിലും യുഎഇയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ പൊടിക്കാറ്റും. വെള്ളിയാഴ്ചയോടെയാണ് ദുബായില്‍ ശക്തമായ മഴക്കൊപ്പം പൊടിക്കാറ്റും ഉണ്ടായത്. ഇതേ തുടര്‍ന്ന് ദുബായ് പൊലീസ് വാഹനയാത്രക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റങ്ങളില്‍ സുരക്ഷിതരായി യാത്ര ചെയ്യണമെന്നും ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. എമിറേറ്റ്സ് റോഡ്, അൽ വർഖ, നാദ് അൽ ശെബ എന്നിവിടങ്ങളിലുള്ളവര്‍ കരുതലോടെ യാത്ര ചെയ്യണമെന്നും ദുബായ് പൊലീസ് കൂട്ടിച്ചേര്‍ത്തു.