അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം മൂലമാണ് കാലാവസ്ഥയിലുള്ള ഈ വ്യതിയാനം. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാർഷിക മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനിലെ സഹാം, അൽ കബൂറ, അൽ സുവൈഖ്, അൽ സീബ് വിലായത്തുകളിൽ കനത്ത മഴയും ശക്തമായി വീശിയ കാറ്റും മൂലം നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കൃഷി സ്ഥലങ്ങളിലെ ഈന്തപ്പനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ഫാമുകൾ തകർന്ന് വളർത്തു മൃഗങ്ങൾ ചത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ചെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ദാഖിലിയ്യ, മസ്‌കത്ത് എന്നീ ഗവര്‍ണേററ്റുകളിലും വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ഞാറാഴ്ച്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം മൂലമാണ് കാലാവസ്ഥയിലുള്ള ഈ വ്യതിയാനം. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാർഷിക മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസം വിവിധയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.