റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‍ച മുതല്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്‍ച മുതല്‍ ഏതാനും ദിവസത്തേക്ക് മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.