ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള നാല് ദിവസം കൊണ്ട് 271 പേരെ രക്ഷിച്ചു. 

റിയാദ്: സൗദിയില്‍ ഈയാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 12 ആയി. 170 പേര്‍ക്ക് പരിക്കേറ്റു. തബൂക്കില്‍ 10 പേരും മദീനയില്‍ ഒരാളും വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഒരാളും മരിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു.

ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള നാല് ദിവസം കൊണ്ട് 271 പേരെ രക്ഷിച്ചു. ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ജൗഫിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. മക്ക, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്.