ദുബായ്: യുഎഇയില്‍ കനത്ത മഴ. ശക്തമായ മഴ ഇന്നലെ ഉച്ചവരെ തുടര്‍ന്നു. ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി. രണ്ടര ദശകത്തിനിടെ യുഎഇ കണ്ട ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 

അപൂര്‍വ്വമായാണ് യുഎഇയില്‍ മൂന്നു ദിവസങ്ങളോളം തുടര്‍ച്ചയായി മഴ പെയ്യുന്നത്. പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയാണ് മഴ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത് തുടരുകയാണ്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് സൂചന. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. കെട്ടിക്കിടക്കുന്ന വെള്ളം കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്തത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ യാത്രാ തടസ്സവും നേരിടുന്നുണ്ട്. 

Read More: വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു; ഇന്ത്യന്‍ യുവതിക്ക് രക്ഷകനായി പാക് ഡ്രൈവര്‍