Asianet News MalayalamAsianet News Malayalam

ഒമാനിൽ നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

മസ്കത്തിന് പുറമെ തെക്ക് വടക്കൻ ശർഖിയ, ദാഖിലിയ, ബാത്തിന, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നിവിടങ്ങളിലാണ് വ്യത്യസ്ഥ തീവ്രതകളിൽ മഴയുണ്ടാവുക. ശനിയാഴ്ച മഴ കൂടുതല്‍ രൂക്ഷമാവും.

heavy rain warning issued in oman for coming days from tomorrow
Author
Muscat, First Published Aug 6, 2020, 8:37 PM IST

മസ്‍കത്ത്: അറബിക്കടലിൽ രൂപപ്പെടുന്ന  ന്യൂനമർദ്ദം കാരണം നാളെ മുതൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും മഴ പ്രതീക്ഷിക്കുന്നതായി അറിയിപ്പിൽ പറയുന്നു. 

മസ്കത്തിന് പുറമെ തെക്ക് വടക്കൻ ശർഖിയ, ദാഖിലിയ, ബാത്തിന, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നിവിടങ്ങളിലാണ് വ്യത്യസ്ഥ തീവ്രതകളിൽ മഴയുണ്ടാവുക. ശനിയാഴ്ച മഴ കൂടുതല്‍ രൂക്ഷമാവും. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാർഷിക മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. വാഹനങ്ങൾ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios