രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. 

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലെ മഴയുടെ ദൃശ്യങ്ങള്‍ സ്വദേശികളും പ്രവാസികളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുകയും ചെയ്‍തിട്ടുണ്ട്.

Scroll to load tweet…

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ശക്തമായ പൊടിക്കാറ്റ് മൂലം ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 2.30 മുതല്‍ ഏഴ് മണി വരെ ദൂരക്കാഴ്‍ചക്ക് ബുദ്ധിമുട്ട് നേരിടുമെന്നും അറിയിച്ചിരുന്നു. ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം അല്‍ ഐനിലെ വിവിധ പ്രദേശങ്ങള്‍, ഖതം അല്‍ ശിഖ്‍ല, ഉമ്മുഗഫ, അല്‍ഫവ, അല്‍ ഹിലി തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ലഭിച്ചു.

Scroll to load tweet…