2020 ഓടെ ഈ മേഖലയിൽ സ്വദേശിവൽക്കരണം 23.2 ശതമാനമായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളർച്ച കണക്കിലെടുത്താൽ ഈ ലക്ഷ്യം നേടാൻ സാധിക്കുമെന്നാണ് കരുതുന്നത്

റിയാദ്: വിനോദ സഞ്ചാര മേഖലയിൽ ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിനുള്ള പദ്ധതി തൊഴിൽ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവിൽ വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവൽക്കരണം 22.9 ശതമാനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2020 ഓടെ ഈ മേഖലയിൽ സ്വദേശിവൽക്കരണം 23.2 ശതമാനമായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളർച്ച കണക്കിലെടുത്താൽ ഈ ലക്ഷ്യം നേടാൻ സാധിക്കുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാര മേഖലയിൽ ഗൈഡ് ആയി ജോലിചെയ്യാൻ നിരവധി സ്വദേശികൾ മുന്നോട്ടുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ആദ്യപാദത്തിൽ 46 പേർക്കാണ് ഇതിനുള്ള ലൈസൻസ് അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അനുവദിച്ചതിനേക്കാൾ 8 ശതമാനം കൂടുതൽ ലൈസൻസ് ആണ് ഈ വർഷം അനുവദിച്ചത്.