മസ്കറ്റ്: ഒമാനിൽ ഇന്ന്1889 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ ആളുകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.1268 ഒമാൻ സ്വദേശികള്‍ക്കും 621 വിദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഒമാനിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 53614 ആയി. ഇതിൽ 34225 പേർ സുഖം പ്രാപിച്ചുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എട്ട് പേരാണ് ഇന്ന് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 244 ആയി ഉയർന്നു.

കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ചു; ആദരവായി ആശുപത്രിക്ക് നഴ്സിന്‍റെ പേര് നല്‍കി സൗദി