ഹിജ്റ പുതുവര്‍ഷാരംഭം രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 

മസ്‍കത്ത്: ഒമാനില്‍ ഹിജ്റ വര്‍ഷാരംഭം ഓഗസ്റ്റ് പത്ത് ചൊവ്വാഴ്‍ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‍ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്‍ച ദുല്‍ഹജ്ജ് മാസത്തിലെ അവസാന ദിനമായി കണക്കാക്കും. ചൊവ്വാഴ്‍ചയായിരിക്കും മുഹറം ഒന്ന്.

ഹിജ്റ പുതുവര്‍ഷാരംഭം രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് രാജ്യത്തെ മതകാര്യ മന്ത്രാലയം ഹിജ്റ പുതുവത്സരപ്പിറവി ആശംസകള്‍ നേര്‍ന്നു.