ഷാര്‍ജ സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്റ് സ്‍പെയിസ് സയന്‍സാണ് ഹിജ്റ പുതുവര്‍ഷാരംഭം സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്.

ഷാര്‍ജ: ഹിജ്റ പുതുവര്‍ഷാരംഭം ഓഗസ്റ്റ് 20നായിരിക്കുമെന്ന് പ്രവചനം. ഷാര്‍ജ സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്റ് സ്‍പെയിസ് സയന്‍സാണ് ഇക്കാര്യം അറിയിച്ചത്. ഹിജ്റ വര്‍ഷം 1442ലെ ആദ്യ ദിനമായ മുഹറം ഒന്ന് ഓഗസ്റ്റ് 20നായിരിക്കുമെന്നാണ് എസ്.സി.എ.എസ്.എസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹിജ്റ പുതുവര്‍ഷാരംഭം യുഎഇയില്‍ പൊതു അവധി ദിനമാണ്.