സീനിയോരിറ്റിക്കും അവരുടെ പദവിക്കും ആനുപാതികമായി 450 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെ അലവന്‍സ് വര്‍ധന അനുവദിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അലവന്‍സ് വര്‍ധിപ്പിക്കും. സീനിയോരിറ്റിക്കും അവരുടെ പദവിക്കും ആനുപാതികമായി 450 ദിനാര്‍ മുതല്‍ 850 ദിനാര്‍ വരെ അലവന്‍സ് വര്‍ധന അനുവദിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. 

അടുത്തിടെ പ്രഖ്യാപിച്ച എക്സലന്‍റ് വര്‍ക്ക് അവാര്‍ഡുകളെ കുറിച്ച് പരാതിയുള്ളവര്‍ https://grievance.moh.gov. kw/bonus/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പരാതി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 16 വരെയാണ് ഇതിനുള്ള സമയപരിധി. 2020ല്‍ എക്‌സലന്റ് റേറ്റിങ് കിട്ടിയവര്‍ക്കും അച്ചടക്ക നടപടികള്‍ക്ക് വിധേയരായിട്ടില്ലാത്തവര്‍ക്കുമാണ് പരാതി നല്‍കാന്‍ അര്‍ഹത. സ്വീകരിക്കപ്പെടുന്ന പരാതികളില്‍ അറിയിപ്പ് 24 മണിക്കൂറിനകം എസ്എംഎസ് ആയി ലഭിക്കുന്നതാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona