മസ്‍കത്ത്: ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച് ഒമാനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് മുഹറം ഒന്നിന് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.

ഹിജ്റ വര്‍ഷം 1442ലെ അദ്യ ദിനമായ മുഹറം ഒന്നിനായിരിക്കും അവധി. മുഹറം ഒന്ന് ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണെങ്കില്‍ പകരം അവധി മുഹറം 3ന് (ഓഗസ്റ്റ് 23 ഞായറാഴ്ച) ആയിരിക്കും. മാസപ്പിറവി ദൃശ്യമാവുന്നതിനനുസരിച്ച് പുതുവര്‍ഷാരംഭ ദിനം അധികൃതര്‍ പ്രഖ്യാപിക്കും.