നാളെ ക്ലാസുണ്ടാകില്ലെങ്കിലും സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുമെന്ന് ദുബായ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ അറിയിച്ചു.ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിന് അവധി. അവധി ഉണ്ടായിരിക്കില്ലെന്ന് GEMS അവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂള്‍

അബുദാബി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ക്ലാസുണ്ടാകില്ലെങ്കിലും സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുമെന്ന് ദുബായ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ സ്കൂളിലെ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയാവും. രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിന് ഞായറാഴ്ച അവധി നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് സ്കൂളിന് അവധിയായിരിക്കുമെങ്കിലും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഓഫീസ് പ്രവര്‍ത്തിക്കുമെന്നാണ് അറിയിപ്പ്. അതേസമയം നാളെ അവധി ഉണ്ടായിരിക്കില്ലെന്ന് GEMS അവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂള്‍ അറിയിച്ചു. നേരത്തെ മഴകാരണം നഷ്ടമായ ക്ലാസിന് പകരം ജനുവരി 26ന് അദ്ധ്യയനം നടത്തുമെന്നാണ് അറിയിപ്പ്. സ്കൂളില്‍ പ്രത്യേക അസംബ്ലി നടത്തും. ഉച്ചയ്ക്ക് 1.45ന് ക്ലാസുകള്‍ അവസാനിക്കും.