Asianet News MalayalamAsianet News Malayalam

ഇസ്റാഅ് മിഅ്റാജ്; ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

വെള്ളിയാഴ്ചയിലെ വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒമാനിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

Holiday for Israa Wal Miraj announced in Oman
Author
Muscat, First Published Mar 27, 2019, 1:07 PM IST

മസ്കത്ത്: ഒമാനില്‍ ഇസ്റാഅ് മിഅ്റാജ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മൂന്ന്, നാല് ദിവസങ്ങളിലായിരിക്കും പൊതുമേഖലയ്ക്ക് അവധി. ഇത് സംബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ഉത്തരവിറക്കി. വെള്ളിയാഴ്ചയിലെ വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒമാനിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

Follow Us:
Download App:
  • android
  • ios