ദുബായ്: യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് അവധി ദിനങ്ങളില്‍ പരമാവധി ഒരാഴ്ച വരെ വ്യത്യാസം വരുത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതിന് അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോരിറ്റിയില്‍ നിന്ന് അനുമതി വാങ്ങണം.