Asianet News MalayalamAsianet News Malayalam

വനിതാ ദിനത്തില്‍ വീട്ടുജോലിക്കാരി ദുബായില്‍ കോടീശ്വരി

മാള്‍ ഓഫ് ദ എമിറേറ്റ്സിലെ ശാഖ വഴി നാട്ടിലേക്ക് 1695 ദിര്‍ഹമയച്ചപ്പോള്‍ ലഭിച്ച കൂപ്പണിലൂടെ ജിനോ റിയാലുവിനെ തേടിയെത്തിയത് രണ്ട് കോടിയോളം രൂപയാണ്

home carelaker becomes millionare in dubai
Author
Dubai - United Arab Emirates, First Published Aug 29, 2018, 12:59 AM IST

ഷാര്‍ജ: യുഎഇയിലെ വനിതാ ദിനത്തില്‍ ഫിലീപ്പിനി വീട്ടുജോലിക്കാരി ദുബായില്‍ കോടീശ്വരിയായി. അല്‍ അന്‍സാരി എക്സേഞ്ചിന്‍റെ  സമ്മര്‍ പ്രമോഷന്‍ നറുക്കെടുപ്പിലാണ് ജിനോ റിയാലുയോ രണ്ടുകോടിയോളം രൂപ സ്വന്തമാക്കിയത്. അല്‍ അന്‍സാരി എക്ചേഞ്ചിന്‍റെ അഞ്ചാമത് സമ്മര്‍പ്രമോഷന്‍ നറുക്കെടുപ്പിലാണ് ഫിലിപ്പിന വീട്ടുജോലിക്കാരിയെതേടി ഭാഗ്യമെത്തിയത്.

മാള്‍ ഓഫ് ദ എമിറേറ്റ്സിലെ ശാഖ വഴി നാട്ടിലേക്ക് 1695 ദിര്‍ഹമയച്ചപ്പോള്‍ ലഭിച്ച കൂപ്പണിലൂടെ ജിനോ റിയാലുവിനെ തേടിയെത്തിയത് രണ്ട് കോടിയോളം രൂപയാണ്. കുടുംബത്തിന് മികച്ച ജീവിതം സമ്മാനിക്കാനും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും തുക മാറ്റിവെയ്കക്കുമെന്ന് അവ്ര‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി യുഎഇയില്‍ വീട്ടുജോലിചെയ്യുകയാണ് ജിനോ.

കണ്ണൂര്‍ സ്വദേശിയായ റഷീദ് കുഞ്ഞുമുഹമ്മദ് അടക്കം ഒമ്പതു പേര്‍ക്ക് ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപയും ഒരാള്‍ക്ക് ബെന്‍സ് കാറും ലഭിച്ചു. അൽ അൻസാരി എക്സ്ചേഞ്ച്, മൊബൈൽ ആപ്പ്, ഫോറിൻ കറൻസി എക്സ്ചേഞ്ച്, ആയിരം ദിർഹത്തിന് മുകളിൽ നാഷനൽ ബോണ്ട്,  വിമാന ടിക്കറ്റ്, ട്രാവൽ കാർഡ് എന്നിവ വാങ്ങിക്കുമ്പോഴും,  ടൂറിസ്റ്റ് വിസയെടുക്കുമ്പോഴും  കൂപ്പണ്‍ സ്വന്തമാക്കിയവരാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടത്. 50ലക്ഷംപേര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തതായി  ജനറല്‍ മാനേജര്‍ റാഷിദ് അലി അല്‍ അന്‍സാരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios