മസ്‌കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ വീടിന് തീപ്പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കന്‍ മവേല മേഖലയില്‍ അപകടം ഉണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങള്‍ തീയണച്ചതായും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.