കെട്ടിടത്തില്‍ കുടുങ്ങിപ്പോയ പത്ത് പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് സമതിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

മസ്‌കറ്റ്: മസ്‌കറ്റ്(Muscat) ഗവര്‍ണറേറ്റിലെ സീബ് വിലയത്തില്‍ ഒരു വീടിന് തീപിടിച്ചതായി(fire) സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു. സീബ് വിലായത്തിലെ അല്‍ ഖൂദ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വകുപ്പിന്റെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ പത്ത് പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് സമതിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Scroll to load tweet…