ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘത്തും സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ വാഹയിലാണ് 31കാരി ആത്മഹത്യ ചെയ്‍തത്. മൂന്ന് ദിവസത്തിനിടെ രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്‍തതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘത്തും സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.