സൗദിയിലെ തന്ത്രപ്രധാന കേന്ദ്രമാണ് കിഴക്കന്‍ പ്രവിശ്യ. ഇവിടെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണ മേഖലകള്‍ ഉള്ളത്.

റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. തെക്കന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലേക്കും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ മിസൈല്‍ എത്തിയത്. ആക്രമണം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. പ്രതിരോധിച്ച ശബ്ദം ദമ്മാം നഗരത്തില്‍ അനുഭവപ്പെട്ടു. ഇവയുടെ അവശിഷ്ടങ്ങള്‍ താഴെ പതിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ സൗദി സഖ്യസേന പുറത്തു വിടും. സൗദിയിലെ തന്ത്രപ്രധാന കേന്ദ്രമാണ് കിഴക്കന്‍ പ്രവിശ്യ. ഇവിടെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണ മേഖലകള്‍ ഉള്ളത്. നാലു ദിവസം മുമ്പ് തെക്കന്‍ സൗദിയിലെ അബഹ വിമാനത്താവളത്തിന് നേര്‍ക്ക് നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

Scroll to load tweet…

(ചിത്രം: അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona