Asianet News MalayalamAsianet News Malayalam

സൗദിയിലെ വിമാനത്താവളത്തിൽ ഹൂതി ഭീകരാക്രമണം; വിമാനത്തിന് തീപ്പിടിച്ചു

വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപിടിച്ചു. വളരെ വേഗം തീയണക്കാൻ കഴിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി.

Houthi attack on Saudi Arabia Abha Airport sets passenger plane on fire
Author
Riyadh Saudi Arabia, First Published Feb 10, 2021, 11:46 PM IST

റിയാദ്: ദക്ഷിണ സൗദിയിലെ ടൂറിസം കേന്ദ്രം കൂടിയായ അബഹയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതികൾ ഭീകരാക്രമണം നടത്തി. വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപിടിച്ചു. വളരെ വേഗം തീയണക്കാൻ കഴിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി. ബുധനാഴ്ചയായിരുന്നു സംഭവം. ആളപായമില്ല. വിമാനത്തിന് ചെറിയ കേടുപാടുണ്ടായി. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചു. 
 

Follow Us:
Download App:
  • android
  • ios